96 ലെ ഒഴിവാക്കിയ സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍


വിജയ് സേതുപതി-തൃഷ ജോഡികള്‍ ഒരുമിച്ചെത്തിയ 96 എന്ന തമിഴ് ചിത്രം പ്രേക്ഷകരുടെ മനസില്‍ ഇടനേടിക്കഴിഞ്ഞിരിക്കുന്നു .പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുത്തന്‍ ആവിഷ്കാരത്തിന് ജനം നല്‍കിയത് വന്‍കയ്യടികളാണ്. ഇപ്പോഴിതാ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്താതെ പോയ ഒരു സീന്‍. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അമ്ബരപ്പിക്കുന്ന സര്‍പ്രൈസുമായി ആ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടത്.
                                                  
                                                  Deleted scene from 96


96 സിനിമയിലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപെട്ട ഗായികയായിരുന്നു എസ്. ജാനകി. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കൂടി ചേരലില്‍ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതും ശേഷം സാക്ഷാല്‍ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഗായിക ജാനകിയുടെ പാട്ട് മാത്രം പാടിയിരുന്ന എസ്.ജാനകി ദേവിയും അവളുടെ കൂട്ടുകാരന്‍ റാമും ചെറിയൊരു നൊമ്ബരം ബാക്കിയാക്കിയാണ് പേക്ഷകനെ തിയേറ്ററില്‍ നിന്നും യാത്രയാക്കുന്നത്. എസ്.ജാനികീ ദേവി ഗായിക ജാനകിയെ കാണുന്നതാണ് ഈ സീനിലുള്ളത്. ജാനികയമ്മയുള്ള ഈ സീന്‍ എന്തിന് ഒഴിവാക്കിയെന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ ചോദിക്കുമ്ബോള്‍ ഇത് ഒഴിവാക്കിയത് നന്നായെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും അനുഗ്രഹീത ഗായിക ജാനകി ചിത്രത്തില്‍ അഭിനയിച്ച വിവരം സീന്‍ പുറത്തുവരുന്നത് വരെ പുറത്തായില്ലെന്നത് അത്ഭുതമാണ്.റാമിന്റെയും ജാനുവിന്റെയും ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രി നടന്ന രംഗമാണ് സിനിമയില്‍ ഇല്ലാ‍ഞ്ഞിട്ടുംഇപ്പോള്‍ വൈറലാകുന്നത്. സമയദൈര്‍ഘ്യം മൂലം വെട്ടിമാറ്റിയത്. ഇപ്പോഴിതാ ആ മനോഹര സീന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

Read More :

Comments