രജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം 2.0യ്ക്കെതിരെ മൊബൈൽ കമ്പനികൾ.ഫോൺ ഉപയോഗം ചിത്രത്തിൽ മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്(സി.ഒ.എ.ഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷിമൃഗാദികൾക്കും മനുഷ്യനും വലിയ ഭീഷണി ഉയർത്തുവെന്ന സന്ദേശമാണ് ചിത്രത്തിലൂടെ പറയുന്നതെന്നും ഇത് തീർത്തും തെറ്റാണെന്നുമാണ് ഇവർ ആരോപിക്കുന്നത്.
സിനിമയുടെ റിലീസ് തടയണമെന്നും എത്രയും പെട്ടന്നുതന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നുമാണ് സി.ഒ.എ.ഐയുടെ ആവശ്യം.
Comments
Post a Comment