വിജയ് സേതുപതി മലയാളത്തിലേക്ക്



തമിഴ് സിനിമാലോകത്ത് കത്തിനില്‍ക്കുന്ന താരമാണ് വിജയ് സേതുപതി. മലയാളത്തിലേക്ക് വിജയ് സേതുപതി എത്തുന്നുവെന്ന കേള്‍ക്കുന്നത് തന്നെ ആവേശമാണ്. നടന്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി മലയാളത്തില്‍ എത്തുന്നത്.


ഛായാഗ്രാഹകന്‍ സജന്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാകും ഇരുവരും എത്തുക. അടുത്ത വര്‍ഷം ജനുവരിയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ചങ്ങനാശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. മലയാള സിനിമയോടും താരങ്ങളോടുമുളള ഇഷ്ടം മിക്ക വേദികളിലും വിജയ് സേതുപതി പങ്കുവെക്കാറുണ്ട്.

Read More :


Comments