സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ കിടിലന്‍ മറുപടി


സിനിമ കണ്ട് കാശുപോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി നായിക അനുശ്രീ. അക്കൗണ്ട് നമ്ബര്‍ അയച്ചു തരൂ, 300 രൂപ അയച്ചുതരാമെന്നായിരുന്നു അനുശ്രീയുടെ മറുപടി. അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടര്‍ഷ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രചരണാര്‍ഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്.
'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച്‌ കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..'എന്നായിരുന്നു ആഷിഖ് അലിയുടെ കമന്റ്. ഇതിനെതിരെ കിടിലന്‍ മറുപടിയാണ് അനുശ്രീ പറഞ്ഞത്.

ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല.എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്ബറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റല്‍യില്‍സ് അയച്ചു തരൂ. ഇപ്പോള്‍ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടര്‍ഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ ആഷിഖിന് ഫീല്‍ ചെയ്തെങ്കില്‍ എനിക്ക് മെസെജ് ചെയ്യേട്ടോ.- എന്നായിരുന്നു അനുശ്രീയുടെ മറുപടി. ലൈവ് വിഡിയോ കാണാം.


Comments