ടോവിനോയുടെ ക്രിസ്മസ് ചിത്രം : എന്റെ ഉമ്മാന്റെ പേര്


നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ' എന്റെ ഉമ്മാന്റെ പേര് ' ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഡിസംബര്‍ 21നാണ് റിലീസെന്ന് ഡബ്ബിംഗ് സ്റ്റുഡിയോയിലെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് ടോവിനോ അറിയിച്ചു. ( For see the insta post : Instagram post)

ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്ബനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Read More : 
സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ കിടിലന്‍ മറുപടി
ശങ്കർ ചിത്രം 2.0 റിലീസിനെതിരെ മൊബൈൽ കമ്പനികൾ



Comments