എന്റെ കരളിന്റെ കരിമ്പുതോട്ടം
കട്ടെടുത്തതാരാണ്...
ഓ ഓ കട്ടെടുത്തതാരാണ്…
പൊന്നുകൊണ്ടു വേലികെട്ടീട്ടും
എന്റെ കല്ക്കണ്ട കിനാവുപാടം
കൊയ്തെടുത്തതാരാണ്
ഓഹോ ഓ കൊയ്തെടുത്തതാരാണ്
കുമ്പിളില്‍ വിളമ്പിയ പൈമ്പാല്‍ എന്നോര്‍ത്തു ഞാന്‍
അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു....
അന്നത്തെ അന്തിയില്‍ അത്താഴ പാത്രത്തില്‍ അമ്മ തന്‍ കണ്ണീരോ തിളച്ചിരുന്നു.....
അങ്ങനെ ഞാന്‍ എന്നും കരഞ്ഞിരുന്നു-
കണ്ണുനട്ട് കാത്തിരിന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം
കട്ടെടുത്തതാരാണ്...
ഓ ഓ ഓ കട്ടെടുത്തതാരാണ്…
കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ
കനിയൊന്നു വീഴ്ത്തി ഒളിച്ചു വെച്ചു….
നീയത് കാണാതെ ആറ്റിന്റെ മറവിലൂടെ
അക്കരക്കെങൊ തുഴഞ്ഞു പോയീ
കടവത്തു ഞാൻ മാത്രമായീ കണ്ണുനട്ട് കാത്തിരിന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം
കട്ടെടുത്തതാരാണ്...
ഓ ഓ ഓ കട്ടെടുത്തതാരാണ്...
പൊന്നുകൊണ്ടു വേലികെട്ടിട്ടും
എന്റെ കല്ക്കണ്ട കിനാവുപാടം
കൊയ്തെടുത്തതാരാണ്...
Omalale ninne orth Lyrics - ഓമലാളേ നിന്നെ ഓർത്ത്
Comments
Post a Comment