Omalale ninne orth Lyrics - ഓമലാളേ നിന്നെ ഓർത്ത്‌


ഓമലാളേ നിന്നെ ഓർത്ത്‌ കാത്തിരിപ്പിൻ സൂചി മുനയിൽ മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കൊരു മാല തീർത്തു ഞാൻ നിനക്കൊരു മാല തീർത്തു (2) ഓമലാളേ നിന്നെ ഓർത്ത്‌... ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് (2)
കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം
കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം കടലു നീയെന്നറിയുവോളം ഓമലാളേ നിന്നെ ഓർത്ത് ... പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി (2)
കണ്ടതില്ലാ നിന്നയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ
കണ്ടതില്ലാ നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തിൽ ഒന്നുമീ പ്രപഞ്ചത്തിൽ ഓമലാളേ നിന്നെ ഓർത്ത്‌... അസ്തമിക്കാൻ വെമ്പി നിൽക്കും സന്ധ്യയിൽ ഞാൻ കാത്ത്‌ നിൽപ്പൂ (2)
തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം
തെന്നലായ് നീ പുല്കുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം ചാർത്തിടാമീ ഹൃദയ മാല്യം (ഓമലാളേ നിന്നെ ഓർത്ത് --- ഞാൻ നിനക്കൊരു മാല തീർത്തു )
Mazha charum | Raaza Razaq | Lyrics Malayalam | മഴ ചാറുമിടവഴിയിൽ Madhu Varna Poovalle Lyrics മധുവർണ പൂവല്ലേ Mappilapattu | Kannur shareef


Comments

Post a Comment