Mazha charum | Raaza Razaq | Lyrics Malayalam | മഴ ചാറുമിടവഴിയിൽ


മഴ ചാറുമിടവഴിയിൽ നിഴലാടും കല്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ, ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ
ചാരെ വന്നോളേ എൻറെ ചാരെ വന്നോളേ മഴ ചാറുമിടവഴിയിൽ നിഴലാടും കല്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ

ചാരെ വന്നോളേ എൻറെ ചാരെ വന്നോളേ


മെയ്യിലത്തറു പൂശിയണയും ഇളവെയിൽത്തുമ്പീ
കരള് നിറയണ കാര്യമേറെ ഞാൻ ചൊല്ലുവാൻ വെമ്പീ
കദളിവാഴക്കയ്യിലാടണ ചെറുമണിക്കുരുവീ
കണ്ണു നിറയണ കാവ്യമെന്തിന് നീയെനിക്കേകി..?
എൻറെ നീലാകാശമാകെ നീ പറന്നോളൂ എൻറെ നീലാകാശമാകെ നീ പറന്നോളൂ
എന്റെ നെഞ്ചിൽ മൊഞ്ചു കൂടിയ കൂടു വെച്ചോളൂ എന്റെ നെഞ്ചിൽ മൊഞ്ചു കൂടിയ കൂടു വെച്ചോളൂ മഴ ചാറുമിടവഴിയിൽ നിഴലാടും കല്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ

ചാരെ വന്നോളേ എൻറെ ചാരെ വന്നോളേ


കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ..?
കാലമേറെ കഴിഞ്ഞുപോയതും നിന്നെയോർത്തല്ലേ
ഏറെ നാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ…?
കണ്ണുനീരിൻ തോണിയുന്തി ഞാൻ തളർന്നില്ലേ
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വെച്ചോളാം
എൻറെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാളാം എൻറെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാളാം മഴ ചാറുമിടവഴിയിൽ നിഴലാടും കല്പടവിൽ
ചെറുവാലൻ കിളിയുടെ തൂവൽ പോൽ,
ഇളം നാമ്പു പോൽ, കുളിർക്കാറ്റു പോലെ

ചാരെ വന്നോളേ എൻറെ ചാരെ വന്നോളേ

Comments