ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം : നടി നിമിഷ സജയന്‍


ശബരിമല വിഷയത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ യുവനടി നിമിഷ സജയന്‍ പ്രതികരണവുമായി രംഗത്തെത്തി. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയ്സ് ആണെന്ന് നിമിഷ പറയുന്നു.

ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാം എന്നാണ് എന്റെ പക്ഷം. സുപ്രിംകോടതി പറഞ്ഞിട്ടുണ്ട് എല്ലാവര്‍ക്കും പോകാമെന്ന്. ആര്‍ത്തവമാണ് വിഷയമെങ്കില്‍, ആ ദിവസങ്ങള്‍ മാറ്റിവെച്ചിട്ട് പോകണമെന്നും നിമിഷ പറയുന്നു.

പുരുഷന്‍മാരെല്ലാം 41 ദിവസം വ്രതമെടുത്തിട്ടാണ് പോകുന്നത് എന്നുറപ്പ് പറയാന്‍ പറ്റുമോ? എല്ലാവരും ദൈവത്തിന്റെ കൊച്ചുങ്ങളാണെന്നല്ലെ പറയാറ്.അപ്പോള്‍ ആണുങ്ങളെപോലെ പെണ്ണുങ്ങളും ദൈവത്തിന്റെ കൊച്ചുങ്ങള്‍ തന്നെയല്ലേയെന്നും നിമിഷ ചോദിക്കുന്നു.കുറച്ച്‌ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് നിമിഷ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയിലേക്കെത്തുന്നത്.

Related Topics :


Comments