അഡല്‍ട്‌സ് ഓണ്‍ലി ചിത്രവുമായി യുവനടന്‍; താരത്തിന്റെ മാറ്റത്തില്‍ അമ്പരന്നു ആരാധകര്‍




നായകനായി എത്തുകയും വിജയ ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്ത യുവനടന്‍ വിമലിന് തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയാണ്‌. ഒരു സാധാരണക്കാരന്‍ പയ്യന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന താരത്തിന്റെ പുതിയ മാറ്റത്തില്‍ അമ്ബരന്നിരിക്കുകയാണ് ആരാധകര്‍. വിമല്‍ നായകനാകുന്ന ഒരു സമ്ബൂര്‍ണ എ പടം വരുന്നു.

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ അഡല്‍ട്‌സ് ഓണ്‍ലി ചിത്രങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.എന്നാല്‍ പിന്നീട് മികച്ച കലാസൃഷ്ടികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമകള്‍ വന്നതോടെ അത്തരം ചിത്രങ്ങളുടെ പ്രചാരം കുറഞ്ഞു. അതിനിടയിലാണ് തമിഴില്‍ ഒരു സമ്ബൂര്‍ണ എ പടവുമായിവിമല്‍ എത്തുന്നത്. ഇഇഎംഐ (ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്) എന്നാണു ചിത്രത്തിന്‍റെ പേര്.

ഗുണ്ടൂര്‍ ടാക്കീസ് എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണ് ഇവനുക്ക് എങ്കയോ മച്ചം ഇറുക്ക്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഡിസംബര്‍ 7 ന് തിയേറ്ററിലെത്തും. വിമലിനൊപ്പം അഷ്‌ന സവാരി, സിങ്കം പുലി, മിയ റായി, ഷംന കാസിം, പൂനം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

Read More : 

Comments