അദ്ദേഹത്തിന്റെ മാസ്മരിക പ്രകടനം കാണാന്‍ ആദ്യദിനം തന്നെ തിയേറ്ററില്‍ ഞാനുണ്ടാകും; മമ്മൂട്ടിയുടെ പേരന്‍പിനെ കുറിച്ച് മോഹന്‍ലാല്‍
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മമ്മൂട്ടി ചിത്രം പേരമ്ബിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ചിത്രം കണ്ടവരെല്ലാം അമുദനായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം ഗംഭീരമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കറിച്ചുള്ള നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറലാകുകയാണ്. പേരമ്ബ് തിയേറ്ററുകളിലെത്തുമ്ബോള്‍ അത് കാണാന്‍ ആദ്യ ദിനം തന്നെ താനുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ആ മാസ്മരിക പ്രകടനം കാണാന്‍ താന്‍ തിയേറ്ററില്‍ തന്നെയുണ്ടാകുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തില്‍ താരം വ്യക്തമാക്കി. അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.
മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.
Comments
Post a Comment