ആളുകളെ ഏറെ സ്വാധീനിച്ച സിനിമയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ളി. 2ല്‍ കൂടുതല്‍ തവണ ആളുകള്‍ തീയ്യേറ്ററില്‍ പോയി കണ്ടു. ചാര്‍ലി കണ്ട് മീശപുലിമലയിലേക്കും വാഗമണ്ണിലേക്കുമൊക്കെ വണ്ടി കയറിയവര്‍ ഉണ്ട് എന്തിനേറെ തൃശൂര്‍ പൂരം പോലും ആളുകള്‍ക്ക് മറക്കാനാകാത്ത അനുഭവമാക്കി, പ്രത്യേകിച്ച് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങഇയ നാട്ടിലെ ആളുകള്‍ക്ക്.
എന്നാല്‍ സിനിമയുടെ സ്വാധീനം മൂലം ജീവിതം മാറിയ കഥകള്‍ ഉള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ സിനിമ കണ്ട് അസുഖം മാറിയെന്ന് വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
ബംഗ്ലാദേശിലെ ഒരു യുവാവ് വിഷാദരോഗം മൂലം വിഷമതകള്‍ അനുഭവിച്ചിരുന്നു എന്നാല്‍ ഇയാള്‍ക്ക് രോഗമുക്തി നല്‍കിയത് ചാര്‍ലി സിനിമയാണെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സന്തോഷസൂചകമായി ആരാധകന്‍ മകന്‍ പിറന്നപ്പോള്‍ പേരിന് വേണ്ടി കൂടുതല്‍ തിരഞ്ഞുനടന്നില്ല. മകന് പേരിട്ടു ദുല്‍ഖര്‍ സല്‍മാന്‍. സെയ്ഫുദ്ദീന്‍ ഷക്കീല്‍ എന്ന മറ്റൊരു ആരാധകനാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ദുല്‍ഖര്‍ നോക്കൂ നിങ്ങള്‍ക്ക് ഇവിടെയും നിറയെ ആരാധകരുണ്ടെന്ന് പറഞ്ഞാണ് സെയ്ഫുദ്ദീന്‍ ഈ വര്‍ത്ത പങ്കുവെച്ചത്.
ഈ ആദരസൂചകമായ ട്വീറ്റിന് മറുപടി നല്‍കാന്‍ ദുല്‍ഖറും മടിച്ചില്ല, 'ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു' എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്.
Read More :
Comments
Post a Comment