Azhalinte aazhangalil Lyrics അഴലിന്‍റെ ആഴങ്ങളിൽ from Ayalum njanum thammil



അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ് ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതക്കുന്നു നീ ശ്വാസമേ.... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെതീരങ്ങളിൽ ഞാൻ മാത്രമായ്... പിന്നോട്ട് നോക്കാതെ പോകുന്നു നീ മറയുന്നു ജീവന്‍റെ പിറയായ നീ അന്നെന്‍റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ ഇനിയെന്‍റെ ഊൾപൂവിൽ മിഴി നീരും നീ എന്തിനു വിതുമ്പലായി ചേരുന്നു നീ പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ... അഴലിന്‍റെആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ് പണ്ടെന്‍റെ ഈണം നീ മൗനങ്ങളിൽ  പകരുന്ന രാഗം നീ എരിവേനലിൽ  അത്തറായ് നീ പെയ്യും നാൾ ദൂരെയായ് നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ നീ എങ്ങോ പോയി.. അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ് ഇരുൾ ജീവനെ പൊതിഞ്ഞു ചിതൽ പ്രാണനിൽ മേഞ്ഞു കിതക്കുന്നു നീ ശ്വാസമേ... അഴലിന്‍റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ് നോവിന്‍റെ തീരങ്ങളിൽ ഞാൻ മാത്രമായ്

Enthe innum vanneela Lyrics - എന്തേ ഇന്നും വന്നീലാ from Gramaphone
Omalale ninne orth Lyrics - ഓമലാളേ നിന്നെ ഓർത്ത്‌


Comments