Poomuthole neeyerinja Lyrics പൂമുത്തോളേ നീയെരിഞ്ഞ - Joseph Movie


പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം  പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം  കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ  ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേരു മണിപ്പൂവിലെ തേനൊഴുകും നോവിനെ  ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്  മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ്  നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം  പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം  കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...

(ആവശ്യമുള്ള വരികൾ കമന്റ് ആയി ചോദിക്കുക. കഴിയും വേഗത്തിൽ പോസ്റ്റ് ഇടുന്നതാണ്.)
.
NEE MUKILO LYRICS - UYARE - നീ മുകിലോ

PAVIZHA MAZHAYE പവിഴമഴയേ LYRICS - ATHIRAN MOVIE



Comments