നീ മുകിലോ
പുതുമഴ മണിയോ
തൂവെയിലോ
ഇരുളല നിഴലോ
അറിയില്ലിന്നു
നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും
അതിശയകര ഭാവം
നീ മുകിലോ
പുതുമഴ മണിയോ
തൂവെയിലോ
ഇരുളല നിഴലോ
ചിറകുകളേറി
ഞാനേതോ ലോകത്തിൽ
ഇടറിയിറങ്ങി
പാടാനായി ഞാൻ
പോരും നേരമോ
ശ്രുതിയറിയുകയില്ല
രാഗം താളം പോലും
നീ മുകിലോ
പുതുമഴ മണിയോ
തൂവെയിലോ
ഇരുളല നിഴലോ
പടവുകൾ കയറി
ഞാനേതോ മാരിപ്പൂ
തിരയുകയായി
ചൂടാൻ മോഹമായി
നീളും കൈകളിൽ
ഇതളടരുകയാണോ
മായ സ്വപ്നം പോലെ
നീ മുകിലോ
പുതുമഴ മണിയോ
തൂവെയിലോ
ഇരുളല നിഴലോ
അറിയില്ലിന്നു
നീയെന്ന ചാരുത
അറിയാമിന്നിതാണെന്റെ ചേതന
ഉയിരിൽ നിറയും
അതിശയകര ഭാവം...
KADUM KAPPI SONG LYRICS - കടുംകാപ്പി .. ഒരു പ്രേമഗാനം
PAVIZHA MAZHAYE പവിഴമഴയേ LYRICS - ATHIRAN MOVIE
Comments
Post a Comment