തന്‍റെ 'ജാനു' അവളാണ്; പക്ഷേ പിന്നീട് കണ്ടിട്ടില്ല; പ്രണയം വേര്‍പിരിഞ്ഞതിനെക്കുറിച്ച്‌ വിജയ്‌ സേതുപതി


തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒരുപോലെ സ്വീകരിച്ച പ്രണയമാണ് ജാനുവിന്റെയും റാമിന്റെയും. 96എന്നചിത്രത്തില്‍ തൃഷയും വിജയ്‌ സേതുപതിയും ജാനുവായും റാമായും തകര്‍ത്തഭിനയിച്ചു. എന്നാല്‍ തന്റെ ജീവിതത്തിലെ ജാനുവിനെക്കുറിച്ചു വെളിപ്പെടുത്തുകയാണ് വിജയ്‌ സേതുപതി.

'തന്റെ ആദ്യ പ്രണയം നാലാം ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ്. അന്നാണ് ആദ്യമായി ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയത്. കൂട്ടുകാരനാണ് അത് പ്രണയമാണെന്ന് പറഞ്ഞത്.'ലവ്' എന്ന വാക്ക് പോലും ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. നാലാം ക്ളാസില്‍ പഠിക്കുമ്ബോ‍ഴാണ് സംഭവം. എന്റെ 'ജാനു' ആ നാലാംക്ലാസ്സുകാരിയാണ്. എന്നാല്‍ ഇന്ന് അവളുടെ പേരു പോലും എനിക്ക് ഓര്‍മയില്ല. എന്നാല്‍ പിന്നീട് വീട്ടില്‍ കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങള്‍ ചെന്നൈയിലേക്കു താമസം മാറി. ആറാം ക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്ന ശേഷം ജീവിതം മാറി. അവളെ പിന്നീട് കണ്ടിട്ടില്ല' വിജയ് സേതു പതി പറയുന്നു.

Read more :

Comments