അമല പോളുമായി വിവാഹം! നടന്‍ വിഷ്ണു വിശാല്‍ പറയുന്നു


ചെന്നൈ: അമല പോളുമായി വിവാഹമെന്ന് പ്രചരിക്കുന്ന വാര്‍ത്തകളോട് നടന്‍ വിഷ്ണുവിന്റെ പ്രതികരണം. അടുത്തിടെയാണ് വിഷ്ണു വിവാഹ മോചനം നേടിയത്. അമല പോളും സംവിധായകന്‍ എഎല്‍ വിജയില്‍നിന്ന് അമല പോളും വിവാഹമോചനം നേടിയിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

രാക്ഷസനില്‍ തനിക്കൊപ്പം നായികയായെത്തിയതോടെയാണ് അമല പോളുമായി ഗോസിപ്പ് കോളത്തില്‍ നിറയാന്‍ തുടങ്ങിയത്. രാക്ഷസന്‍ സിനിമ തരംഗമായതോടെ തമിഴ്‌നാട്ടില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു നടന്‍ വിഷ്ണു വിശാല്‍. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് വാര്‍ത്തകള്‍.
ഒടുവില്‍ ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് വിഷ്ണു. ഗോസിപ്പുകള്‍ തള്ളിയ വിഷ്ണു ഇത്തരം അസംബന്ധങ്ങള്‍ ഒഴിവാക്കണമെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളും മനുഷ്യരാണ്. തങ്ങള്‍ക്കും കുടുംബമുണ്ടെന്നും വിഷ്ണു കുറിച്ചു.

Read More :

Comments