Palom Palom nalla nadappalam nadan patt lyrics പാലോം പാലോം നല്ല നടപ്പാലം




പാലോം പാലോം നല്ല നടപ്പാലം അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം ആയൊരു പാലത്തിന്റെ തൂണിൽ നിന്ന് പൊന്നോയെന്നൊരു വിളിയും കേട്ട് പൊന്നോയെന്നൊരു വിളിയും കേട്ട് എന്താണപ്പാ ഒരു വിളിയും കേട്ട് എന്റമ്മ വിളിക്കെണോരൊച്ച പോലെ എന്റമ്മ മണ്ണോടു മണ്ണായെന്ന് അപ്പൻ തന്നല്ലേ പറയാറുള്ള അപ്പൻ തന്നല്ലേ പറയാറുള്ള ആയകഥ കേട്ട് കരയരുതു പൊന്നോ ആയ കഥ ഞാൻ ശൊല്ലി തരാം ആയകഥ കേട്ട് കരയരുതു പൊന്നോ ആയ കഥ ഞാൻ ശൊല്ലി തരാം അന്നൊരു വരുത്തിമാസം കള്ള കർക്കിടകം തിന്നാനും കുടിക്കാനൊ ഇല്ലാത്തകാലം നീയന്നു നീന്തി നടക്കണ കാലം അടിവെച്ച വീണു കരയണ പ്രായം വറുതിക്ക് തീർപ്പ് കലിപ്പിച്ചാമ്ബ്ര ഉണ്ണീടമ്മേനെ കരുനിർത്താൻ ഉണ്ണീടമ്മേനെ കറുനിരത്താണ് എന്തിനാണമ്മേനെ കരുനിറത്തി പകരത്തിനപ്പനെന്ത്യേ പോവാഞ്ഞെത് മാറത്തെന്നന്നെന്നെ അടർത്തിയെടുത്ത എന്തിനാണമ്മാ കരുവായത് എന്തിനാണമ്മാ കരുവായത് പെണ്ണിന്റെ ചോര വീണാലാത്രേ പാലത്തിന് തൂണു ഉറക്കയുള്ളൂന്ന പെണ്ണിന്റെ ചോര വീണാലാത്രേ പാലത്തിന് തൂണു ഉറക്കയുള്ളൂന്ന തമ്പ്രാന്റെ വാക്കിനെതിർവാക്കില്ല ഏന്റെ കിടാത്തിയോരു കൊണ്ടുംപോയി അന്റമ്മ മണ്ണോടു മണ്ണുമായി അന്റമ്മ മണ്ണോടു മണ്ണുമായി (പാലോം പാലോം)


Comments

  1. This comment has been removed by the author.

    ReplyDelete
    Replies
    1. Great song. Having a great thought. Never follow such priceless customs

      Delete

Post a Comment