താരക പെണ്ണാളേ കതിരാടും മിഴിയാളേ
താമ്പുരാനെത്തിടും മുന്നേ കാരിങ്കാറിന്‍
കോരപറിച്ചാട്ടേ
(2)
കണ്ടം പൂട്ടിയടിക്കാന്‍
കരിമ്പാറക്കരങ്ങളുണ്ടേ
വെള്ളം കോരിക്കോരി ഉള്ളം കിടുങ്ങാത്ത
മേലെ കിടാങ്ങളുണ്ടേ
(2)
വെറ്റമാന്‍ തിന്നവളേ തത്തചുണ്ടുള്ള
വാമുറുക്കേ
അന്തിക്കൊരുത്തി മുറുക്കി പെരുത്തവള്‍
വീണതീചേറ്റിലാണേ
(2)
അയ്യോ മെടമെടഞ്ഞേ മടവിഴാതെ
കാവലങ്ങായി
ചൂട്ടും തെളിച്ചോരാള്‍
പാടവരമ്പത്തുറക്കമില്ലാറുമാസം
(2)
ആളുന്നതൊന്നുമല്ലാ താഴെ
മിന്നാമിനുങ്ങുമല്ലാ
ആറ്റിറമ്പത്തൊരു കുരയിലയ്യോ
കരിന്തിരികത്തലാണേ
(2)
നല്ലരു പൂവു കണ്ടോ പൂവിന്‍
കണ്ണു നിറഞ്ഞ കണ്ടോ
താരാട്ടുകേള്‍ക്കാതുറങ്ങിയ കുഞ്ഞിന്‍
പഴങ്കഥ കേട്ടതാവാം
(2)
ചേരിയില്‍ നോക്കിടല്ലേ ചാരം മൂടും
പഴുത്ത കൊള്ളി
ആളുവാനെന്നും കൊതിക്കുമാകണ്ണിലോ
കാണെണ്ട ചെമ്പരത്തി
(2)
വട്ടക്കുട പിടിച്ചേ വടിവട്ടത്തിലും കറക്കി
തമ്പുരാന്‍ വേഗമിങ്ങെത്തും
കരിങ്കാറിന്‍ കോര പറിച്ചു പോകാം
(2)
Supper
ReplyDelete❣️
ReplyDelete