പാൽനിലാവിൻ പൊയ്‌കയിൽ
വെൺ തുഷാരം പെയ്‌ത പോൽ
എൻ കിനാവും മഞ്ഞു തൂകും
നിൻ മുഖം ഞാൻ കാണെക്കാണെ
പാൽനിലാവിൻ പൊയ്‌കയിൽ
നിൻ വസന്തം കൈ തൊടുമ്പോൾ
ഒരായിരം ദളങ്ങളാൽ
വിരിഞ്ഞു മാനസം
കൺ നിറഞ്ഞാൽ നിൻ സ്വകാര്യം
തലോടലായ് മൊഴിഞ്ഞിടും
നിറഞ്ഞ സാന്ത്വനം
നോവും നേരം നീയെന്നുള്ളിൽ
മെല്ലേ പുൽകും തെന്നൽ പോലേ
വാടും നേരം വേനൽച്ചൂടിൽ
മാരിത്തൂവൽ വീശും പോലേ
ഒരേ സ്വരങ്ങളിൽ നാം സാമഗാനമായ്
നിൻ നിഴൽ പോൽ വേർപെടാതേ
വിമൂകമായ് അഗാധമായ് അലിഞ്ഞു
ചേർന്നിടാം
ഈ കരങ്ങൾ കൈവിടാതേ
സുഖങ്ങളിൽ നിരാശയിൽ
നടന്നു നീങ്ങിടാം
ഇന്നീ സ്വപ്‌നം തീരാതെങ്കിൽ
സങ്കൽപ്പങ്ങൾ നേരായെങ്കിൽ
തമ്മിൽ തമ്മിൽ മോഹം ചൊല്ലി
എന്നും നീയെൻ ചാരെയെങ്കിൽ
അറിഞ്ഞുവെങ്കിൽ നീ
എൻ സ്നേഹ നൊമ്പരം
Comments
Post a Comment