കണ്ണോടു കണ്ണോട് | Malayalam Lyrics | Kannod Kannod | Sajeer Koppam

 



Lyrics: Faisal Ponnani
Music & Singer: Sajeer Koppam

കണ്ണോടു കണ്ണോട് നോക്കി നിൽക്കെ. നിന്നെ അറിയുന്ന മൗനം വാചാലമായി.. നെഞ്ചോടു നെഞ്ചോടുരുമ്മി നിൽക്കെ.. തമ്മിലറിയുന്ന ഹൃദയംസ്നേഹാർദ്രമായി... കാറ്റിലുലയാതെ... മോഹങ്ങൾ.. നീട്ടും തിരിമെല്ലേ. നാളങ്ങൾ മിഴിതൻ അഴിവാതിൽ അരികിൽ ചാരാതെ .. മായാ മൗനങ്ങൾ ഒളിമിന്നിയോ.. ഇരവിൽ നീ.. പകലിൽ നീ.. പതിയെ പതിയെ നിറയുന്നുവോ.... ആ..... ആ... ആ... ആ.....ആ..ഹ്.. കസവിന്നിശനീർത്തി തെളിവാർന്ന തിങ്കൾ.. അരികിൽ മിഴിവേകി വരമേകുമോ.. പറയാതറിയുന്ന പ്രണയാർദ്ര.. വരികൾ ഹൃദയം തിരയുന്ന മഷിയാകുമോ.. ചെറുതേൻ ചിരിമെല്ലെ... ചുണ്ടിൽ ചിതറുന്നെ.. ... ഇന്നെന്നുയിരാകെ.. നീവന്നു നിറയുന്നേ... ഞാൻ മഴനയാൻ.. ഇതുവഴിയെ.. നീ വാ ഈ മിഴിനിറയെ.. നിനവെഴുതാൻ നീ വാ.. ശിശിരം തിരയുന്ന ചിരകാലമോ ഇമകൾ ചിമ്മുമ്പോൾ അലതല്ലിയോ ശലഭം പോൽമുന്നിൽ ഇതളൂർന്നതല്ലേ.. ഹൃദയം വാങ്ങുന്ന നിമിഷങ്ങളോ ഉലയും അകമാകെ.. തെളിനീർ പുഴപോലെ അകലെക്കൊഴുകാതെ നിന്നെ തിരയുന്നെ ഞാൻ മഴനയാൻ.. ഇതുവഴിയെ.. നീ വാ ഈ മിഴിനിറയെ.. നിനവെഴുതാൻ നീ വാ.. കണ്ണോട് കണ്ണോട് നോക്കി നിൽക്കെ നിന്നെ അറിയുന്നമൗനം വാചാലമായി നെഞ്ചോടു നെഞ്ചോടുരുമ്മി നിൽക്കെ തമ്മിലറിയുന്ന ഹൃദയംസ്നേഹാർദ്രമായി... കാറ്റിലുലയാതെ... മോഹങ്ങൾ.. നീട്ടും തിരിമെല്ലേ. നാളങ്ങൾ മിഴിതൻ അഴിവാതിൽ അരികിൽ ചാരാതെ .. മായാ മൗനങ്ങൾ ഒളിമിന്നിയോ.. ഇരവിൽ നീ.. പകലിൽ നീ.. പതിയെ പതിയെ നിറയുന്നുവോ.... ആ..... ആ... ആ... ആ.....ആ..ഹ്..

Comments