ആധിയാണുള്ളിൽ...
ആധിയാണുള്ളിൽ
അകലുമെന്നോർത്ത്
ആഴിക്കടിയിലും തിരയുന്നു ഞാൻ
ആഴിക്കടിയിലും തിരയുന്നു
ആധിയാണുള്ളിൽ അകലുമെന്നോർത്ത്
ആഴിക്കടിയിലും തിരയുന്നു ഞാൻ
ആഴിക്കടിയിലും തിരയുന്നു
നീയെന്ന മധുരം തീരുമെന്നോർത്ത്
ഓർമ്മകൾ പോലും നുണഞ്ഞില്ല ഞാൻ
ഓർമ്മകൾ പോലും നുണഞ്ഞില്ല
നീയെന്ന മധുരം തീരുമെന്നോർത്ത്
ഓർമ്മകൾ പോലും നുണഞ്ഞില്ല ഞാൻ
ഓർമ്മകൾ പോലും നുണഞ്ഞില്ല
ആധിയാണുള്ളിൽ...
കണ്ണിലും നീയാണ് വിണ്ണിലും നീയാണ്
ഖൽബ് നിറയെ
കാണും കിനാവിലും നീയാണ്
കണ്ണിലും നീയാണ് വിണ്ണിലും നീയാണ്
ഖൽബ് നിറയെ
കാണും കിനാവിലും നീയാണ്
കഥയിലെ രാജകുമാരിയാണ്
ഗസലിൻ തേൻമൊഴിയാണ്
മിഴിനീരിനുള്ളിലെ മധുരമായി ഞാൻ
കാത്തുവച്ചിടാം നിന്നെ
ഇഷ്കിന്റെ മഴയായി കൂടെ നനയുവാൻ
ശങ്കയെന്തിനെൻ പൊന്നേ
ആധിയാണുള്ളിൽ
ആധിയാണുള്ളിൽ
ആധിയാണുള്ളിൽ ...
എന്റെ കിനാവിന്റെ ചില്ലയിൽ കണ്ടൊരു
പഞ്ചവർണ്ണക്കിളീ
കണ്ണ് കലങ്ങിയതെന്താണ്
എന്റെ കിനാവിന്റെ ചില്ലയിൽ കണ്ടൊരു
പഞ്ചവർണ്ണക്കിളീ
കണ്ണ് കലങ്ങിയതെന്താണ്
മോഹത്തിൻ തൂവൽ ഇറുത്തതാരേ
പ്രേമത്തിന് നീറ്റൽ നിറച്ചതാരേ
പൊൻകൂടൊരുക്കിടാം കൂട്ടിരുന്നിടാം
പാട്ടുപാടിടാം കിളിയേ
ഈ ഉള്ളു കാണാതെ
തിരികെ നോക്കാതെ
പാറിടല്ലേ നീ തനിയേ
ആധിയാണുള്ളിൽ അകലുമെന്നോർത്ത്
ആഴിക്കടിയിലും തിരയുന്നു ഞാൻ
ആഴിക്കടിയിലും തിരയുന്നു
നീയെന്ന മധുരം തീരുമെന്നോർത്ത്
ഓർമ്മകൾ പോലും നുണഞ്ഞില്ല ഞാൻ
ഓർമ്മകൾ പോലും നുണഞ്ഞില്ല
ആധിയാണുള്ളിൽ ....
Comments
Post a Comment