നിനവാകെ നിറയുന്നേ | Kanniloru Minnal | Sajeer Koppam | Malayalam Lyrics


Song name : Ninavaake Nirayunne Music Director & Singer : Sajeer Koppam Programming & MIxing : Sibu Sukumaran

നിനവാകെ നിറയുന്നേ 
നിന്നാർദ്ര സംഗീതം 
നിഴലായെൻ നിറവാകൂ 
നീയെന്നിലഴകോടെ 

നെഞ്ചോട് ചേരും 
പൊന്നാമ്പലല്ലേ 
നെഞ്ചോരമാകെ 
പൂക്കാലമല്ലേ 
ചുണ്ടോട് ചേരൂ 
ചെന്താമാരേ നീ 
ചന്തമായ് മാറാം 
ചന്ദ്രോദയത്തിൽ 

കടലായ് ഇളകും 
ഒരു തീരാ നോവാണേ 
കനവിൽ അലയും 
കടലോര കാറ്റാണേ
ഇരവിൽ തെളിയും 
ആകാശ പൊട്ടാണേ
പ്രണയം ചൊരിയും 
ആരോമൽ തുണയേ നീ   

നിനവാകെ നിറയുന്നേ 
നിന്നാർദ്ര സംഗീതം 
നിഴലായെൻ നിറവാകൂ 
നീയെന്നിലഴകോടെ 


നിന്നോർമ്മതൻ ചില്ലോളമായ് 
എന്നുള്ളിലെ പൊൻമാനസം 
മിന്നാരമായ് മിന്നുന്നൊരീ 
എൻ ചേതന ചില്ലോർമകൾ 

കണ്ണിലൊരു മിന്നൽ 
പൊൻ കനവു പോലെ 
വിണ്ണിലൊരു തിങ്കൾ 
തുണ്ടാണ് നീ 

കണ്ണിലൊരു മിന്നൽ 
പൊൻ കനവു പോലെ 
വിണ്ണിലൊരു തിങ്കൾ 
തുണ്ടാണ് നീ

നിനവാകെ നിറയുന്നേ 
നിന്നാർദ്ര സംഗീതം 
നിഴലായെൻ നിറവാകൂ 
നീയെന്നിലഴകോടെ 

മഴ മേഘമേ മറയാതെ നീ 
മനതാരിലെ മുകിലായിടൂ 
തണുവേകുവാൻ ഹിമമായിടാം 
നനുവാർന്നൊരീ ഇതളായിടൂ 

ചിമ്മുമൊരു റാന്തൽ 
ചെമ്മിഴിയിലെന്നും 
ചെന്തളിരു പോലെ 
തെളിയുന്നു നീ 

ചിമ്മുമൊരു റാന്തൽ 
ചെമ്മിഴിയിലെന്നും 
ചെന്തളിരു പോലെ 
തെളിയുന്നു നീ 

നിനവാകെ നിറയുന്നേ 
നിന്നാർദ്ര സംഗീതം 
നിഴലായെൻ നിറവാകൂ 
നീയെന്നിലഴകോടെ




Comments

Post a Comment