Athmaavile Aanandhame Malayalam Lyrics | ആത്മാവിലെ ആനന്ദമേ വരികള്‍ | Maya Kinavil Mazhayakumo Nee | Sajeer koppam


 
Singer : Sajeer koppam 

Lyrics : KC Abhilash 

Music : Sajeer koppam & Sibu sukumaran

 

കാണാ കിനാവിന്‍ കനിയകുമോ നീ 

കാണും നിലാവില്‍ മായാതെ മാഞ്ഞോ 

മായാ കിനാവില്‍ മഴയാകുമോ നീ 

മായാതെ മഴവില്ലിന്‍ കുടയായി മാറോ 

 

ആത്മാവിലെ ആനന്ദമേ  

ആരാരുമറിയാതെ കാക്കുന്നു ഞാന്‍  

ആളുന്നൊരീ തീ നാളാമായ് 

അലയുന്നൊരെരിവേനല്‍ പ്രണയാർദ്രമേ

 

നീയെന്‍ നെഞ്ചില്‍ പൊന്‍വാതില്‍ മിന്നുന്നോരഴകാര്‍ന്നോരലിവിന്റെ ഉയിരാകുമോ 

നീ കനിവായി തെളിയുന്നോരാകാശ ചെരുവില്‍ ഞാന്‍ അലയുന്നോരലയായിടാം  

 

കാണാ കിനാവിന്‍ കനിയകുമോ നീ 

കാണും നിലാവില്‍ മായാതെ മാഞ്ഞോ

 

ചഷകമായ് ഒഴുകുമോ പ്രാണനില്‍ നിന്നനുരാഗം 

അമൃതമായ് നിറയുമോ നോവുമാത്മ രാഗത്തില്‍ 

നീ ദീപമായ് നീ ശ്വസമായ്  

 

കാണാ കിനാവിന്‍ കനിയകുമോ നീ  

കാണും നിലാവില്‍ മായാതെ മാഞ്ഞോ

 
ഇരവിലും പകലിലും ഉയിരു തേടും തുടിതാളം

ഉദയമായ് ഉണര്‍വുമായ് കിരണമായിയണയൂ നീ 

നീ നാദമായ് നീ താളമായ്  

 

കാണാ കിനാവിന്‍ കനിയകുമോ നീ 

കാണും നിലാവില്‍ മായാതെ മാഞ്ഞോ 

മായാ കിനാവില്‍ മഴയാകുമോ നീ 

മായാതെ മഴവില്ലിന്‍ കുടയായി മാറോ


ആത്മാവിലെ ആനന്ദമേ  

ആരാരുമറിയാതെ കാക്കുന്നു ഞാന്‍  

ആളുന്നൊരീ തീ നാളാമായ് 

അലയുന്നൊരെരിവേനല്‍ പ്രണയാർദ്രമേ


നീയെന്‍ നെഞ്ചില്‍ പൊന്‍വാതില്‍ മിന്നുന്നോരഴകാര്‍ന്നോരലിവിന്റെ ഉയിരാകുമോ 

നീ കനിവായി തെളിയുന്നോരാകാശ ചെരുവില്‍ ഞാന്‍ അലയുന്നോരലയായിടാം

 
കാണാ കിനാവിന്‍ കനിയകുമോ നീ

കാണും നിലാവില്‍ മായാതെ മാഞ്ഞോ

 

Comments