Music : Kailas
Lyrics : Shabareesh
Vocals : Ayraan, Nithya Mammen
ഈറൻ നിലാവിൽ വരവായി
ചൂടി നിന്നു ചുണ്ടിൽ മധുരം നിറയെ
പതിവായതിലെന്നും തേൻതുള്ളികൾ
തുളുമ്പുന്നു താഴെ നീർത്തുള്ളി പോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ
അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനേ
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും എന്നെന്നുമേ
രാവേറെയായി ഇതളോരമായി ഇതാ
ചേരുന്നു ഞാനോ തനിയെ
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ
പൂക്കുന്നു മോഹം പതിയെ
നിന്നെ നുകരുമ്പോൾ
അകമേ അലിയുമ്പോൾ
ഒരായിരം ആനന്ദം വിരിയുമിനി ആവോളം
നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായി
Comments
Post a Comment