നീർനിലങ്ങളിൻ അടിമയാരുടമയാര് | Malayalam Lyrics | Voice of voiceless | Vedan | Malayalam Rap

 


നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുതുക്കൂനി തലകൾ താണുമിനിയും എത്രനാള് നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുതുക്കൂനി തലകൾ താണുമിനിയും എത്രനാള് നീ പിറന്ന മണ്ണിൽ നിന്നെന്ന കണ്ടാൽ വെറുപ്പ് പണിയെടുത്ത മേനി വെയിൽ കൊണ്ടേ കറുപ്പ് നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ് പിഞ്ച് കുഞവൾ അവയറിൽ കിടപ്പ് രാത്രി പകലാക്കി പണിയെടുത്ത് നടുവൊടിഞ് ചോര നീരാക്കി നീർ മുഴുവൻ വറ്റി വാർന്ന് നാട് നഗരമാക്കി കൂട് കൂടാരമാക്കി മണ്ണ് പൊന്നാക്കി പൊന്ന് നിനക്കന്യമാക്കി പൊന്ന് കേട്ടവൻ പിടഞ് വീണ് ചോരതുപ്പി നീതികേട്ടവൻ ഇരുട്ടറയിൽ തലതപ്പി പൊന്നന്നും നീതിയും വിളച്ചെടുത്ത ഭൂമിയും വിളിച്ച് കേണ സാമിയും വെളിച്ചമുള്ള ഭാവിയും നീ നേടിയില്ല എങ്കിലും നീ വാടിയില്ല അഗ്നിയിൽ കുരുത്ത് കണ്ണീരാഴിയിൽ കുളിച്ച് തുണ്ട് മണ്ണിനായ് കൊതിച്ച് മണ്ണ് നിന്നെന്ന ചതിച്ച് പിന്നിലാരോ കളിച്ച് നീതി പണ്ടെ മരിച്ച് കണ്ണിൽ കാണാത്ത ജാതി മത വേർപ്പാട് യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട് അടങ്ങി നിൽക്കുവാൻ അയ്യോ ഞാൻ പെട്ട പാട് എന്റെ മുതുകിൽ നിന്റെ വഞ്ചനയാലേറ്റ പാട് ഞാൻ പാണനല്ല പറയനല്ല പുലയനല്ല നീ തമ്പുരാനുമല്ല ആണേൽ ഒരു മൈരുമില്ല ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല പൊറുത്ത് പോകുവാൻ ക്ഷമയൊരുതരി ബാക്കിയില്ല എനിക്ക് വേണ്ടതോ എനിക്ക് വേണ്ടതല്ല ഞങ്ങൾക്ക് വേണ്ടത് നീ തരാൻ മടിച്ച് ഞങ്ങളേറേ കൊതിച്ച് അതിനായെത്ര പേർ മരിച്ച് കണ്ട് കണ്ട് നീ ചിരിച്ച് അല്ല അല്ല അല്ല അല്ലലില്ല നാളതില്ല ഇല്ല ഇല്ല വേടൻ ഇല്ലാ കഥ പറയുകില്ല കാട് കട്ടവന്റെ നാട്ടിൽ ചോറ് കട്ടവൻ മരിക്കും കൂറ് കെട്ടവൻ ഭരിച്ചാൽ ഊര് കട്ടവൻമുടിക്കും പേര് കേട്ട പാമരന്മാർ പോരടിക്കുവാൻ വിളിക്കും പേറ്റുനോവെടുത്ത തള്ള പള്ളയിൽ കനൽ നിറക്കും കൊടികളെത്ര പാറി കോട്ടകൊത്തളങ്ങളിൽ അടിയാൻ കണ്ടതില്ല ഭാവി തന്റെ മക്കളിൽ മാണ്ട് പോയി നീ കറുത്ത പോർക്കളങ്ങളിൽ അടിമക്കേതിടം ചരിത്ര പുസ്തകങ്ങളിൽ കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി കപടദേശവാദി നാട്ടിൽ മത ജാതി വ്യാധി തലവനില്ല ആധി നാട് ചുറ്റിടാൻ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി വാക്കെടുത്തവൻ ദേശദ്രോഹി തിവ്രവാദി എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി കനലൊരു തരി മതി ഒരുതരി മതി തരി മതി. നീർനിലങ്ങളിൻ അടിമയാരുടമയാര് നിലങ്ങളായിരം വേലിയിൽ തിരിച്ചതാര് തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര് മുതുക്കൂനി തലകൾ

Comments