Aaro nenjil Malayalam Lyrics | ആരോ നെഞ്ചിൽ മാഞ്ഞായ് | Godha



Film - Godha
Music by Shaan Rahman
                                                                    Lyrics - Manu Manjith
Vocals - Gowry Lekshmi

ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം

താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
നാനാനാ... നാനാനാ..
ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
ഓഹോ ..ഓഹോ ...

ഇനിയുള്ളിന്നുള്ളിൽ നീല രാവിലായ്
നറുവെള്ളിത്തിങ്കൾ നാളമായിടം
മഴതുള്ളിച്ചാടും പൂങ്കിനാവിലെ..
ഒരു പുള്ളിക്കുയിലിൻ ഈണമായിടാം
അടുത്തൊരു  മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ...
അടുത്തൊരു  മായാ ചിരി തൂകി
തുടുത്തൊരു പൂവില്ലേ...
പോ യൊരു നാളുകളായിരം നോവുകൾ
നീന്തിയ മാനസമാകെയുമിന്നൊരു
മാമയിലാടണ പൂവനിയാകിയ
ആരുടെ പാട്ടിലെ മോഹന സാന്ത്വനമേ..
 
ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
ഒരു തൂവൽ തെന്നലു മെല്ലെ
മാനമാകെ വന്നൊഴിയുമ്പോൾ
അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
നാനാനാനാ ..

Comments