NJ - FLY | Malayalam Lyrics | പറക്കട്ടെ ഞാൻ ഇനി | Neeraj Madhav


 

Fly

Let me fly
Let’s fly

Let me fly fly fly fly
Let me fly fly fly fly
Let me fly fly fly fly
Let me smile
Let me smile

പറക്കട്ടെ ഞാൻ ഇനി
പറക്കട്ടെ ഞാൻ ഇനി
ചിറകടിച്ചുയരട്ടെ
പറക്കട്ടെ ഞാൻ ഇനി
ചിരിക്കട്ടെ ഞാൻ ഇനി
ചിരിക്കട്ടെ ഞാൻ ഇനി
കരയില്ല തളരില്ല
ചിരിക്കട്ടെ ഞാൻ

ലോകം മൊത്തം നിലച്ചിട്ടും
കിതച്ചിട്ടും വിറച്ചിട്ടും
കതകടച്ചൊളിച്ചിട്ടും
നിലക്കാത്ത ഭീതി മാത്രം

ന്യൂസ് മൊത്തം ഡാർക്ക് ആണ്
ടിവി തുറക്കാൻ പേടിയാണ്
പത്രം വായിച്ചാൽ മൂഡ് പോണ്
വീട്ടിലാണേല്‍ സീന്‍ ആണ്

ജോലിയില്ല കൂലിയില്ല
പെട്രോൾ അടിക്കാൻ കാശുമില്ല
EMIകള്‍ കുന്ന്‍ കൂടി
എന്ത് ചെയ്യും രാശിയില്ല

വീട്ടീന്നല്‍പം കാശ് തന്നാൽ
മാസ്ക്ക് വെച്ചിട്ട് അരിവാങ്ങാം
കറിക്ക് അരിയാം കഞ്ഞി വെക്കാം
പ്ലേറ്റ് കഴുകാം തൂത്തുവാരാം

എല്ലാവരുടെയും അവസ്ഥ കണക്കാ
പുറത്തുപറയാൻ മടിച്ചു നിൽക്കാ
പറഞ്ഞിട്ട് ഇപ്പോൾ എന്താ കാര്യം
മൊത്തമായി മൂഞ്ചിയില്ലേ

2020 എനിക്കു മടുത്തു
തെണ്ടി തെണ്ടി ഞാൻ വെറുത്തു
Its a bumpy ride നിർത്ത്
വേറെ വണ്ടി പിടിക്കാം നമുക്ക്
ദുരന്ത കഥകൾ പലത് പലത്
അറുതി എവടെ പരത് പരത്
മനസ്സിൽ ഇരുട്ട് കനത്ത് കനത്ത്
ഞാൻ തേടി വീണ്ടും കരുത്ത്
അല്പം വെളിച്ചം തേടി പുറത്ത്
പോവാൻ ഉള്ളിൽ മോഹം പെരുത്ത്
മനുഷ്യന്മാരെ കാണാൻ അടുത്ത്
ഒന്ന് ചിരിക്കാനായി കൊതിച്ച്
പക്ഷേ ചിരിച്ചിട്ട് ഇപ്പോ എന്താ കാര്യം
മറയല്ലേ മുഖത്ത്
“ചിരിച്ചിട്ട് ഇപ്പോ ഇപ്പോ എന്താ കാര്യം
മറയല്ലേ മുഖത്ത്”

നിര്‍ത്താം ഇനി പരവേശം
എല്ലാത്തിനും രണ്ടുവശം
കാണിക്കല്ലേ ബുദ്ധിമോശം
തേടാം നല്ലവശം –
പണ്ട് ഒന്നിനും ഇല്ലാ നേരം
എങ്ങും നിലക്കാത്ത ഓട്ടം
ഇപ്പൊ കൈനിറയെ നേരം
അത് നിനക്കാത്ത നേട്ടം
മാറി ചിന്തിക്കാം ഒരു വട്ടം
ഇത് മാറ്റത്തിന്‍റെ ഘട്ടം
ഇനി പോകാം ഏത് അറ്റം വരെയും
ഭയം വേണ്ട ഒട്ടും
മനസ്സുലയാത്ത പട്ടം
നമ്മൾ തളരാത്ത പറ്റം
ഇനി പാട്ടുപാടാം കൂട്ടുകൂടാം
കഥപറയാം കനവ് നെയ്യാം
കനവിൻ ഉള്ളില്‍ ചിറക് നെയ്യാം
ചിറക് വിരിച്ച് പറന്നുയരാം
നാളെ എന്ന കനവിലേക്ക്
ചിറക് വിരിച്ച് പറന്നുയരാം

Let me fly fly fly fly
Let me fly fly fly fly
Let me fly fly fly fly
Let me smile
Let me smile

പറക്കട്ടെ ഞാൻ ഇനി
പറക്കട്ടെ ഞാൻ ഇനി
ചിറകടിച്ചുയരട്ടെ
പറക്കട്ടെ ഞാൻ ഇനി
ചിരിക്കട്ടെ ഞാൻ ഇനി
ചിരിക്കട്ടെ ഞാൻ ഇനി
കരയില്ല തളരില്ല
ചിരിക്കട്ടെ ഞാൻ

പാട്ട് എഴുതി വന്നപ്പോൾ വരികൾ നിറയെ
കാല്പനികത തുളുമ്പിയതാ
കടിച്ചാ പൊട്ടാത്ത വാക്കു കുറേ
പരതി പിടിച്ചു തിരുകിയതാ
പിന്നെ ഓർത്തു എന്ത് കോപ്പ്
ആരെ കാട്ടാൻ എഴുതിയതാ
ഏച്ചുകെട്ടിയ കവിത വേണ്ട
ഏറ്റുപാടാൻ വരികൾ മതി
അവസ്ഥ മൊത്തം dark എങ്കിലും
മനസ്സിനുള്ളിൽ spark ഉണ്ടേ
കനവു കാണാൻ കാശു വേണ്ട
കൂടെ Tony Stark ഉണ്ട്
തലയിൽ ഓടും കളർ പട്ടം
Futuristic തിരൈ പടം
Super hero 3D പടം
KGFലെ ഇടി പടം

എൻറെ കയ്യിൽ തോക്ക് ഉണ്ട്
Iron manന്‍റെ body ഉണ്ട്
Rocky ഭായ്ടെ താടി ഉണ്ട്
Supermanന്‍റെ ഷഡിയുണ്ട്
പറക്കാന്‍ എനിക്ക് wings വേണ്ട
ശങ്കർ പടത്തിലെ റജനി ടാ
ഏതു താനോസ് വന്നാലും
ഹീറോ എന്നും ജയിക്കും ടാ

അതുകൊണ്ട് ഭയക്കണ്ട
നമ്മൾ ഇതും കടക്കില്ലേ
ആരും ഇതിൽ തനിച്ചല്ല
എല്ലാവരും ഒന്നിച്ചല്ലേ
“ആരും ഇതിൽ തനിച്ചല്ല
എല്ലാവരും ഒന്നിച്ചല്ലേ”

നാളെ എന്ത് അറിയില്ല
ഭാവിയുണ്ട് മറക്കണ്ട
കൂട്ടിൻ ആരുമില്ലെങ്കിലും
തനിച്ച് എന്നു നിനക്കണ്ട
വീണ്ടും വീണ്ടും പറയണം
നിൻറെ ഹീറോ നീ തന്നെ
നിൻറെ ഹീറോ നീ തന്നെ
ഇനിയത് മറക്കല്ലേ
“നിൻറെ ഹീറോ നീ തന്നെ
ഇനിയത് മറക്കല്ലേ“

ലോകം ഇനിയും ചലിക്കില്ലേ
എല്ലാവരും ചിരിക്കില്ലേ
നമ്മൾ ഇനിയും പറക്കില്ലേ
ചിറകടിച്ചുയരില്ലേ (x2)

Let me fly fly fly fly
Let me fly fly fly fly
Let me fly fly fly fly
Let me smile
Let me smile (x2)

Comments