Nadhi | നദി | Malayalam Lyrics | Arya Dhayal | Malayalam Romantic Single |പൂവും പൂവിൻ തേനും നീയാണേ


 Music : Sangeeth Vijayan

 Lyrics : Anil Raveendran

 Vocals : Arya Dhayal

 

പൂവും പൂവിൻ തേനും നീയാണേ

നോവും നോവിൻ നേരും നീയാണേ 

ഞാനോ-നീയോ കനവേറി പായുന്നേ 

ആരാരാരും അറിയാതെ പാടുന്നേ 

 

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം 

നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം 

നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ 

ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം 

 

ഞാൻ ഇവിടെ തനിയെ 

നീൾ മിഴികൾ നനയെ 

തീരാതെ ഈ രാവോരം 

നെഞ്ചാകെ നീ നീമാത്രം 

 

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം 

നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം 

നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ 

ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം 

 

രാവിൽ തീരാ നോവിൽ 

മേലേതാരം നീറുന്നേ 

കാതിൽ മൗനം തേങ്ങും 

കാണാക്കാറ്റില്‍ വാടുന്നേ 

ഉള്ളാകേ നീ നീമാത്രം 

ഒന്നാണേ

 

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം 

നാൾ ഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം 

നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ 

ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം

 

 SAKHAVU KAVITHA (Poem) - സഖാവ് - വരികൾ Lyrics | Arya dayal

Comments