Hridayangal Onnavum | Malayalam Lyrics | ഹൃദയങ്ങൾ ഒന്നാവും | Raaza Beegum



ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ 
ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2)

രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2)

രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) 

ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ
ഹൃദയേശ്വരിക്കെന്തേ പരിഭവമോ 

അകലെ നിന്നെത്തിയ കുളിരുള്ള തെന്നൽ 
ആർദ്രമായ് പാടുന്നു ഗസലിന്റെ ഈണം
ഗസലിന്റെ ഈണം (2) 

അവളുടെ ഓർമ്മകൾ അലഞ്ഞൊറിെഞ്ഞത്തും (2)

പുതിയ വികാരമായ് അറിയാതെ നിത്യവും (2) 

ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ 
ഹൃദയേശ്വരിക്കെന്തേ പരിഭവമോ 

സാന്ത്വനമായ് നീ അരികിലുള്ളപ്പോൾ 
സ്വർഗ്ഗം എനിക്കെന്നും ഭൂമിയിൽ തന്നെ
 ഭൂമിയിൽ തന്നെ (2) 

എങ്കിലും ഓർക്കുക അവൾ പോയ നാളിത് (2) 

അവളല്ലോ നമ്മെ ഒരുമിച്ച് ചേർത്തതും (2) 

ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ 
ഹൃദയേശ്വരിക്കെന്തേ പരിഭവമോ (2) 

രാത്തിങ്കളായ് നീ അരികിലുള്ളപ്പോൾ (2) 

രാഗാവേശം തുളുമ്പുന്നു മനസ്സിൽ (2) 

ഹൃദയങ്ങളൊന്നാവും മധുമാസ രാവിൽ 
ഹൃദയേശ്വരിക്കെന്തേ പരിഭവമോ

Comments