വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങി..
പുലരിതൻ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ.. പനിനീർ മലരാക്കി...
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
കിളി വന്നു കൊഞ്ചിയ ജാലകവാതിൽ
കളിയായ് ചാരിയതാരേ..
മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ
മധുവായ് മാറിയതാരേ..
അവളുടെ മിഴിയിൽ കരിമഷിയാലേ
കനവുകളെഴുതിയതാരേ.. നിനവുകളെഴുതിയതാരേ
അവളേ തരളിതയാക്കിയതാരേ..
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങി..
മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ
മഴയായ് ചാറിയതാരേ...
ദലമര്മ്മരം നേര്ത്ത ചില്ലകള്ക്കുള്ളിൽ
കുയിലായ് മാറിയതാരേ..
അവളുടെ കവിളിലിൽ തുടു വിരലാലേ
കവിതകളെഴുതിയതാരേ.. മുകുളിതയാക്കിയതാരേ
അവളേ പ്രണയിനിയാക്കിയതാരേ..
വരമഞ്ഞളാടിയ രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിൻ
വിരഹമെന്നാലും മയങ്ങി..
പുലരിതൻ ചുംബന കുങ്കുമമല്ലേ
ഋതുനന്ദിനിയാക്കി അവളേ..
പനിനീർ മലരാക്കി...
Comments
Post a Comment