മമ്മുക്കയുടെ പാതയില്‍ ദിലീപും




സീൻ ഒന്ന് .
ഈ അടുത്തകാലത്ത് ടി.വി യിൽ നടൻ കൊല്ലം തുളസിയുമായുള്ള അഭിമുഖം കണ്ടു. ക്യാൻസർ രോഗം സുഖപ്പെട്ട അദ്ധേഹം, ഒരു പാർട്ടിയിൽ ചേരുന്നത് ബന്ധപ്പെട്ട ഇന്റർവ്യു... ഇടക്ക് ഒരുചോദ്യം "സിനിമയിൽ സജീവമായിരിക്കെ കാൻസർ രോഗ ബാധിതൻആയപ്പോൾ ഫീൽഡിൽനിന്നും ആരൊക്കെ വിളിച്ചു" വിഷമത്തോടെ അദ്ധേഹത്തി ന്റെ മറുപടി " സിനിമയിൽ നിന്നും, എന്നെ വിളിക്കുകയും, ആശ്വസിപ്പിക്കുകയും, ചെയ്തത് രണ്ടേ രണ്ടു പേർ മാത്രം മമ്മൂട്ടിയും, ദിലീപും."


സീൻ രണ്ട്.

ജഗതി ശ്രീകുമാറിന്റെ മകളുടെ വാക്കുകൾ: "പപ്പ ആരോഗ്യത്തോടെ ഇരുന്നപ്പോൾ, എന്നും വിളിച്ചിരുന്ന പലരും, ഇന്ന് അങ്ങോട്ട് വിളിച്ചാൽ പോലും ഫോൺ എടുക്കില്ല. ഒരു പക്ഷെ പപ്പ ഒരിക്കലും സുഖപ്പെടില്ല എന്ന് കരുതിയാവും,പക്ഷെ, ഒരു മൂത്ത സഹോദരനെ പോലെ എല്ലാ ദിവസവും വിളിക്കുന്ന മമ്മൂക്കയേയും, ദിലീപ് ഏട്ടനെയും ഒരിക്കലും മറക്കാനാവില്ല..



സീൻ മൂന്ന്.

ചെന്നൈ ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറി, വിവിധ ഭാഷകളിൽ ആയി ആയിരത്തിലധികം  ചിത്രങ്ങളിൽ അഭിനയിച്ച, സുകുമാരിയമ്മ  പൊള്ള ലേറ്റ് കരിഞ്ഞ മൃതദേഹം വെറും തറയിൽ കിടത്തിയിരിക്കുന്നു. (അടുത്ത രണ്ട് ദിവസം,അവധി ആയത് കൊണ്ട് പോസ്റ്റ് മോർട്ടം നടക്കില്ലത്രെ) മലയാളത്തി ന്റെ പ്രിയപ്പെട്ട അമ്മയെ അനാഥ പ്രേതം പോലെ ,വെറും തറയിൽ രണ്ടു ദിവസം കിടത്തും. വിവരം അറി ഞെത്തിയ അനൂപ് മേനോൻ പലരേയും വിളിച്ചെങ്കിലും ആദ്യം ഓടി യെത്തിയത് മമ്മൂട്ടി. ക്ഷുഭിതനായ മമ്മൂട്ടി, ഉടൻ പലരേയും വിളിച്ചപ്പോൾ പെട്ടെന്ന് സീൻ തന്നെ മാറി.
പിന്നെ ഒരു വി.ഐ .പി പരിഗണയിൽ, സുകുമാരിയമ്മയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി. (അനൂപ് മേനോൻ പറഞ്ഞത്). മാരക രോഗം ബാധിച്ചവരേയും, മരണപ്പെട്ടവരേയും,സഹായിക്കുന്നത്, പ്രത്യുപകാരം പ്രതീക്ഷിച്ചാവില്ലല്ലോ..?
ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ. ഫോട്ടോ ഗ്രാഫർ മാരെ കൂടെ കൊണ്ട് പോയി, സാമൂഹ്യ സേവനം നടത്തുന്ന ആധുനിക വക്താക്കൾക്ക്, നന്ദി കേടിന്റെ പര്യായം എന്ന് പൊതുവേ ചീത്ത പ്പേരുള്ള സിനിമാ ലോകത്ത്, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കാൻ തയ്യാറാവുന്ന മമ്മൂട്ടിക്കും, ആ വഴി പിന്തുടരുന്ന
ദിലീപിനും ആയുരാ രോഗ്യ സൗഖ്യങ്ങൾ നേരുന്നു.....




whatsapp വഴി കിട്ടിയത്.....

Comments