Kuruvakaavile lyrics in Malayalam | കുറുവാകാവിലെ | Sithara Krishnakumar


Singer : Sithara Krishnakumar

മാനത്തെ പൂക്കണ ചെമ്പകമുണ്ടേ
ചെമ്പകത്തുമ്പിലൊരമ്പിളിയുണ്ടേ
അമ്പിളിക്കാതില് കമ്മലുമുണ്ടേ
മിണ്ടണ കണ്ടേ

താഴത്ത് ചേലൊത്ത പൂങ്കുളമുണ്ടേ 
പൂങ്കുളത്തിന്നകത്ത് ആമ്പലമുണ്ടേ
ആമ്പലപെണ്ണിനൊരാശയുമുണ്ടേ
ലാവത് കണ്ടേ

കുറുവാകാവിലെ ചിരിതേയിക്കണി
മുകിലോ തുന്നണ് തുകില്
മലർവാക മണമൊഴുകുമ്പോൾ 
തുടി മുറുകുന്നെന്തൊരു പുകില്

ഇറയത്തു നിക്കണതാമര വണ്ടേ
ഇമ ചിമ്മി നോക്കണതെന്തിനു വണ്ടേ
ഇതളുകൾ മുട്ടുമ്പോൾ ഇക്കിളിയുണ്ടേ
ഇക്കളിവേണ്ടേ

കുറുവാകാവിലെ ചിരിതേയിക്കണി
മുകിലോ തുന്നണ് തുകില്
മലർവാക മണമൊഴുകുമ്പോൾ 
തുടി മുറുകുന്നെന്തൊരു പുകില്

കുമ്മിയടിക്കൊരു തഞ്ചവുമുണ്ടേ
കുപ്പിവള ചിരിച്ചന്തവുമുണ്ടേ
അമ്പുകണക്കുള്ളിൽ കൂട്ടവുമുണ്ടേ
കൂട്ടരും കണ്ടേ

ചെണ്ടക്കുഴൽ വിളി
അന്തിച്ചുകപ്പൊളി
മുറ്റത്തലയൊലി
വട്ടത്തില് കളി

ചെണ്ടക്കുഴൽ വിളി
അന്തിച്ചുകപ്പൊളി
മുറ്റത്തലയൊലി
വട്ടത്തില് കളി

പണ്ടുമുതലകം കണ്ട കിനാവുകൾ
ഒന്നിച്ചിതൂർന്നിതുവഴി
കണ്ടുമറന്നൊരു കാലത്തിലേക്കിനി
തെന്നിത്തെന്നിയൊരു ഞൊടി
കിളിമൊഴീ

കുറുവാകാവിലെ ചിരിതേയിക്കണി
മുകിലോ തുന്നണ് തുകില്
മലർവാക മണമൊഴുകുമ്പോൾ 
തുടി മുറുകുന്നെന്തൊരു പുകില്

കട്ടുക്കരിമുടി 
കെട്ടഴിഞ്ഞ പടി
ഉള്ളമൊരു കുറീ
തുമ്പിയുറഞ്ഞെടീ

കട്ടുക്കരിമുടി 
കെട്ടഴിഞ്ഞ പടി
ഉള്ളമൊരു കുറീ
തുമ്പിയുറഞ്ഞെടീ

ചിങ്ങമിഴഞ്ഞൊരു വള്ളിയുഴിഞ്ഞാല്
പൊന്തിപ്പൊന്തി മനമിനി
നൊന്തുവിളിച്ചതും വന്നു തുണച്ചവൾ
തന്നു തൊഴുമൊരു ഗതി
ഭഗവതീ

കുറുവാകാവിലെ ചിരിതേയിക്കണി
മുകിലോ തുന്നണ് തുകില്
മലർവാക മണമൊഴുകുമ്പോൾ 
തുടി മുറുകുന്നെന്തൊരു പുകില്
പുകില്

Comments