Chakkara Chelulla Pennu Malayalam Album Song | Malayalam Lyrics | ചക്കര ചേലുള്ള പെണ്ണെ വരികൾ

 


 Lyrics & Music : Abijith Sethu

Singer : Unmesh Velappaya

 

 ചക്കര ചേലുള്ള പെണ്ണെ

എന്റെ കുഞ്ഞുമനസിലെ പൊന്നോ 

 എന്തൊരു ചന്താടി പൊന്നോ  

നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ 

 

ചക്കര ചേലുള്ള പെണ്ണെ

എന്റെ കുഞ്ഞുമനസിലെ പൊന്നോ 

 എന്തൊരു ചന്താടി പൊന്നോ  

നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ

 

ആ കാണും മാമല ചോലേല് 

മുങ്ങിക്കിടന്നൊരു നേരം  

ആയിരം ദൈവങ്ങളില്ലേ  

നിങ്ങൾ കണ്ണ് തുറക്കാഞ്ഞതെന്തേ  

 

നീളത്തിലുള്ളൊരു മുണ്ട്  

നിന്നെ വാരി പുതച്ചൊരു നേരം  

എന്നെ കൊണ്ടാവില്ല പൊന്നോ  

നിന്നെ നോക്കിക്കൊണ്ടങ്ങാനിരിക്കാൻ  

 

മുറ്റത്തെ മൂവാണ്ടൻ മാങ്ങ  

നമ്മൾ എത്തറ തിന്നടി പെണ്ണെ  

ആ മാവും കൊണ്ടല്ലെന്റെ പൊന്നോ 

നിന്നെ കത്തിയെരിച്ചത് അന്ന്..  

 

അടുപ്പിൽ കത്തണ തീയ്  

കണ്ടാൽ ഓടിമറയുന്ന പെണ്ണെ  

നീ കത്തിയെരിയണ കാണാൻ  

എന്നെ കൊണ്ടാവില്ല പൊന്നോ  

 

ചേലൊത്ത നിന്നുടെ കൈകൾ 

ആ മൈലാഞ്ചിയരച്ചങ്ങ് ചോന്നെ 

ഇപ്പോഴും മാഞ്ഞില്ല പൊന്നെ  

നിന്റെ ചേലൊത്ത കയ്യിലെ ചോപ്പ്

 

കണ്ണാടി ചേലുള്ള കണ്ണും  

ചെഞ്ചോര ചോപ്പുള്ള ചുണ്ടും 

കാണാൻ കഴിയില്ല ദൈവേ  

നിന്റെ ചേലൊത്ത വാർമുടിക്കെട്ട്  

 

ഞാൻ പാടും പാട്ടുകൾ കേൾക്കാൻ 

കൊഞ്ചി കുഴയണ പൊന്നെ  

എന്റെ പൊന്നുമില്ലാതൊരുനേരം 

ആർക്കു വേണ്ടി ഞാൻ പാടും  

ചേലുകളൊത്തിരി വന്നേ 

ആ ചേലൊത്ത ചേലൊരെ നാട്ടിൽ  

നിന്നെ പോലൊന്നില്ലാ പൊന്നെ  

ഇന്നെന്റെ ചേലൂരെ നാട്ടിൽ  

 

ചക്കര ചേലുള്ള പെണ്ണെ

എന്റെ കുഞ്ഞു മനസിലെ പൊന്നോ  

എന്തൊരു ചന്താടി പൊന്നോ  

നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ  

നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ

നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ...

Comments

  1. One of my favourite 🥰

    ReplyDelete
  2. Fav song💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    ReplyDelete
  3. 🥰🥰❤️🔥😍🫀

    ReplyDelete
  4. ♥️♥️♥️♥️♥️♥️👏

    ReplyDelete

Post a Comment